NEWS

വേഗറെയിൽ: വേഗത്തിലോടാൻ തിടുക്കമില്ല; ഇ.ശ്രീധരന്റെ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കില്ല


തിരുവനന്തപുരം ∙ വേഗറെയിൽ പദ്ധതി നടപ്പാക്കാനുള്ള പുതിയ ശുപാർശയുമായി മെട്രോമാൻ ഇ.ശ്രീധരൻ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരിനു തിടുക്കമില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കാമെന്നു കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ശ്രീധരനെ അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ സർക്കാരിനെതിരെ ഏറ്റവും വലിയ ജനകീയ സമരത്തിനിടയാക്കിയ വിഷയത്തിൽ ധൃതിപിടിച്ചൊരു തീരുമാനമുണ്ടാകാനിടയില്ല. പ്രകടനപത്രികയിൽ വേഗറെയിൽ ഒരു വാഗ്ദാനമായതിനാൽ, ശ്രീധരന്റെ ശുപാർശ ഉൾപ്പെടെ പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയേക്കും.കഴിഞ്ഞ എൽഡിഎഫ് സർക്കാരിനും കേന്ദ്രസർക്കാരിനും 2024ൽ ഇ.ശ്രീധരൻ നൽകിയ പദ്ധതി ശുപാർശയും കഴിഞ്ഞദിവസം നൽകിയ ശുപാർശയും തമ്മിൽ പല കാര്യങ്ങളിലും വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ പഠനം നടത്തേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ശ്രീധരന്റെ പഴയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നില്ല. പുതിയ ശുപാർശ കേന്ദ്രത്തിനു മുൻപിൽ എത്തിയിട്ടുമില്ല. വേഗറെയിൽ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര നിലപാട് എന്തെന്നറിയാനും സംസ്ഥാനം ആദ്യം തന്നെ ശ്രമിക്കും.∙ ശ്രീധരന്റെ പഴയ പദ്ധതി


Source link

Back to top button