AUTO

എസ്‌യുവി വിപണിയിൽ വീണ്ടും മഹീന്ദ്ര തരംഗം; ഞെട്ടിക്കാൻ 4 പുത്തൻ കൺസെപ്റ്റ് മോഡലുകൾ!


കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ നടന്ന ഫ്രീഡം എന്‍യു ഇവന്റില്‍ വെച്ച് മഹീന്ദ്ര നാല് പുത്തന്‍ കണ്‍സെപ്റ്റ് വാഹനങ്ങളാണ് അവതരിപ്പിച്ചിരുന്നത്. വിഷന്‍ എക്‌സ്, വിഷന്‍ എസ്, വിഷന്‍ ടി വിഷന്‍ എസ്എക്‌സ്ടി എന്നീ വാഹനങ്ങളാണ് മഹീന്ദ്ര ലോകത്തിനു മുന്നിലേക്കു വെച്ചത്. ഇതില്‍ വിഷന്‍ എസിന്റെ പ്രൊഡക്ഷന്‍ മോഡലിന്റെ പരീക്ഷണ ഓട്ടങ്ങള്‍ കമ്പനി ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മറ്റു മൂന്നു മോഡലുകളുടേയും പ്രൊഡക്ഷന്‍ വകഭേദങ്ങള്‍ വൈകാതെ പുറത്തിറങ്ങുമെന്ന സൂചനയാണ് മഹീന്ദ്ര നല്‍കുന്നത്. മഹീന്ദ്രയുടെ പുതിയ ഡിസൈന്‍ പേറ്റന്റ് അപേക്ഷകളാണ് പുതിയ മോഡലുകള്‍ നിരത്തിലേക്കെത്തുന്നുവെന്ന സൂചന ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മഹീന്ദ്രയുടെ നാല് കണ്‍സെപ്റ്റ് മോഡലുകളും പുത്തന്‍ എന്‍യു_ഐക്യു പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. ആധുനിക സാങ്കേതികവിദ്യകളും സ്മാര്‍ട്ട് ഫീച്ചറുകളും ഉള്‍പ്പെടുത്താന്‍ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. മോഡുലാര്‍ സ്വഭാവമുള്ള ഈ പ്ലാറ്റ്‌ഫോമില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്ക് പുറമേ ഇലക്ട്രിക്ക് പവര്‍ട്രെയിനുകളും ഉപയോഗിക്കാനാവും. മഹീന്ദ്രയുടെ കണ്‍സെപ്റ്റ് മോഡലുകളില്‍ നിന്നും എത്തുന്ന പ്രൊഡക്ഷന്‍ മോഡലുകള്‍ രാജ്യാന്തര വിപണി ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ പ്രമുഖ വിദേശ വിപണികളിലും ഈ വാഹനങ്ങള്‍ എത്തും. ഇതിനകം പരീക്ഷണ ഓട്ടം ആരംഭിച്ച വിഷന്‍ എസ് സ്‌കോര്‍പിയോയുടെ 4 മീറ്ററിലും കുറവ് വലിപ്പത്തിലുള്ള മോഡലാണെന്നാണ് സൂചന. നാലു വീലുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഓള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷന്‍ ഉള്‍പ്പടെ ഈ വിഭാഗത്തില്‍ സാധാരണ കാണാത്ത നിരവധി ആഡംബര ഫീച്ചറുകളോടെയാവും ഈ ചെറു എസ്‌യുവിയുടെ വരവ്. വിഷന്‍ എക്‌സില്‍ സ്റ്റീറിങ് വീല്‍ മാത്രമല്ല പുതുമ. ഈ എസ് യുവിയുടെ കാബിന്‍ മൊത്തത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാവും ഡാഷ്‌ബോര്‍ഡിലെ 12.3 ഇഞ്ച് വലിപ്പമുള്ള ഇരട്ട സ്‌ക്രീനുകള്‍, ലളിത സുന്ദരമായ സെന്റര്‍ കണ്‍സോള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിനായുള്ള രണ്ട് സ്‌ക്രീനുകള്‍ എന്നിവയെല്ലാം വിഷന്‍ എക്‌സിന്റെ കാബിന് ഒരു ആഡംബര ഫീല്‍ സമ്മാനിക്കും.വിഷന്‍ എക്‌സ് സാങ്കേതികവിദ്യക്ക് മുന്‍ഗണന നല്‍കുന്ന മോഡലാണെങ്കില്‍ കരുത്തിനും ലുക്കിനും പ്രാധാന്യം നല്‍കിയുള്ള ഡിസൈന്‍ ശൈലിയാണ് വിഷന്‍ ടിയിലുണ്ടാവുക. മഹീന്ദ്രയുടെ ജനപ്രിയ ഥാര്‍ റോക്‌സിന്റെ ഇവി പതിപ്പാവും ഇതെന്നാണ് സൂചന. പേരിലെ ടി സൂചിപ്പിക്കുന്നതു തന്നെ ഥാറിനെയാണ്. ബോക്‌സി രൂപമുള്ള ഒരു 5 ഡോര്‍ കണ്‍സെപ്റ്റായിരിക്കും ഇത്. 


Source link

Back to top button