NEWS

തൃണമൂൽ നേതാക്കൾക്ക് ആൾകൂട്ടത്തിന്റെ മർദനം; കല്യാൺ ബാനർജിയെ തലയ്ക്കടിച്ചു വീഴ്ത്തി


കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ  കല്യാൺ ബാനർജി എംപിക്കു നേരെയും ആക്രമണം.സ്വന്തം മണ്ഡലത്തിലെ ചണ്ഡിതലയിൽ വച്ച് കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുകാർ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അടിയേറ്റയുടൻ അദ്ദേഹം തലയിൽ കൈവെച്ച് റോഡിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും ബിജെപിയാണ് പിന്നിലെന്നും കല്യാൺ ബാനർജി പറഞ്ഞു. ബിജെപി ഇതിനോട് പ്രതികരിച്ചിട്ടില്ല.


Source link

Back to top button