NEWS

റഷ്യയ്ക്കെതിരെ ‘സൈലന്റ് ഡെത്ത്’; രണ്ടായിരം സൈനികർക്ക് തുല്യമായി നൂറോളം റോബട്ടുകൾ, ലോകം ഭയക്കുന്ന നീക്കവുമായി യുക്രെയ്ൻ


നാലാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയിൽ ലോകത്തെ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിക്കുന്നതത്രെ. ടാങ്കുകളും ആർട്ടിലറികളും കാലാൾപ്പടയും നേർക്കുനേർ പോരാടിയിരുന്ന പരമ്പരാഗത യുദ്ധശൈലിയിൽ നിന്ന് മാറി യുദ്ധക്കളം ഇപ്പോൾ പൂർണ്ണമായും യന്ത്രങ്ങൾ കൈക്കലാക്കുകയാണ്. മുൻപ് ആയിരക്കണക്കിന് സൈനികർ ചെയ്തിരുന്ന അതീവ അപകടകരമായ ദൗത്യങ്ങൾ‌ റോബട്ടുകളും ഡ്രോണുകളും റിമോട്ട് കൺട്രോൾ വാഹനങ്ങളുമാണ് നിർവ്വഹിക്കുന്നത്. റഷ്യയുമായുള്ള ദീർഘകാലത്തെ യുദ്ധത്തിൽ സൈനികരുടെ കടുത്ത ദൗർലഭ്യം നേരിടുന്ന യുക്രെയ്ൻ, അതിനെ മറികടക്കാൻ മനുഷ്യർക്ക് പകരം അൺമാൻഡ് സിസ്റ്റങ്ങളുടെ (Unmanned Systems) ഉപയോഗം വൻതോതിൽ വർദ്ധിപ്പിച്ചു കഴിഞ്ഞു. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഗ്രൗണ്ട് റോബട്ടുകൾ, ഡ്രോൺ കൂട്ടങ്ങൾ, റോബട്ടിക് വിതരണ വാഹനങ്ങൾ, റിമോട്ടിൽ പ്രവർത്തിക്കുന്ന മെഷീൻ ഗണ്ണുകൾ എന്നിവ യുക്രെയ്ൻ ഇപ്പോൾ മുൻനിരയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ഒരു സൈനികനെപ്പോലും നേരിട്ട് ഇറക്കാതെ, ഡ്രോണുകളും റോബട്ടുകളും മാത്രം ഉപയോഗിച്ച് അടുത്തിടെ യുക്രെയ്ൻ ഒരു റഷ്യൻ സൈനിക പോസ്റ്റ് പൂർണ്ണമായും പിടിച്ചെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു. പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുൻപ് മാത്രം ശബ്ദം കേൾപ്പിക്കുന്ന ഈ റോബട്ടുകളെ റഷ്യൻ സൈനികർ ‘സൈലന്റ് ഡെത്ത്’ (നിശബ്ദ മരണം) എന്നാണ് വിശേഷിപ്പിക്കുന്നത്.


Source link

Back to top button