SPORTS

സിക്സർ മഴ പെയ്യിക്കുന്ന ബാറ്റിന് എത്രയാ വില? വൈഭവ് സൂര്യവംശിക്ക് ‘ബ്ലാങ്ക് ചെക്ക്’ ഓഫർ, ഇഷ്ടമുള്ളത് എടുക്കാം!


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ തേടിയെത്തി വൻ ഓഫറുകൾ. ബാറ്റിൽ പരസ്യം നൽകുന്നതിനായി ഒരു ബിസിനസ് സ്ഥാപനം ‘ബ്ലാങ്ക് ചെക്കാണ്’ വൈഭവിന് ഓഫർ ചെയ്തത്. കായിക മേഖലയിലെ പ്രമുഖരായ എസ്എസ് സ്പോർട്സാണ് നിലവിൽ വൈഭവിന്റെ ബാറ്റ് സ്പോൺസർമാർ. 50 ലക്ഷം രൂപയാണ് ഒരു വർ‍ഷത്തേക്ക് സ്പോൺസർഷിപ്പിലൂടെ മാത്രം വൈഭവിനു ലഭിക്കുന്നത്.ട്വന്റി20 ദേശീയ ടീമിൽ സജീവമല്ലാതിരുന്നിട്ടും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എട്ടു കോടി രൂപയാണ് ബാറ്റ് ഡീലിലൂടെ ആവശ്യപ്പെടുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ 96 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. അർഹിച്ച സെഞ്ചറി നഷ്ടമായെങ്കിലും, 776 റൺസുമായി സീസണിലെ ടോപ് സ്കോററാണ് വൈഭവ്. ഫൈനലിൽ ഗുജറാത്ത് താരങ്ങളായ ശുഭ്മൻ ഗില്ലും സായ് സുദർശനും തിളങ്ങിയില്ലെങ്കിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപും വൈഭവ് സ്വന്തമാക്കും.


Source link

Back to top button