CINEMA

ചിരിപ്പിച്ച് ജയറാമും ഉർവശിയും; ‘പരിമള’ ട്രെയിലർ

സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയിലർ പുറത്തിറങ്ങി.ചിരിയും സസ്പെൻസും ത്രില്ലും കുടുംബ നിമിഷങ്ങളും ഇമോഷനും ഉൾപ്പെടുത്തി പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചന ട്രെയിലർ നൽകുന്നു. ജയറാം – ഉർവശി ടീം വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന എന്റർടെയ്നറായായാണ് സംവിധായകൻ പാണ്ഡിരാജ്‌ ഒരുക്കിയിരിക്കുന്നത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് മറ്റു താരങ്ങൾ. തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി .കെ. എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ് നിർമ്മാണം.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.സംവിധായകൻ പാണ്ഡിരാജ്‌ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചത്. ഛായാഗ്രഹണം : ജോർജ്ജ് സി വില്യംസ്, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ ജൂൺ 5 ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. കേരളത്തിൽ വിതരണം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബുഷൻ പാർട്ണർ. പി.ആർ.ഒ – ശബരി


Source link

Back to top button