NEWS
കേരളത്തിൽ നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തും; മഴ കുറയാൻ സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കേരളത്തിലുൾപ്പടെ മഴ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് 90ൽ കുറയാൻ 60 ശതമാനം സാദ്ധ്യതയുണ്ട്. പസഫിക് സമുദ്രോപരിതലം ചൂടാകുന്ന എൻ നിനോ പ്രതിഭാസം കാലവർഷക്കാലത്ത് സജീവമാകുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Source link
NEWS


