NEWS

‘ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, അവധി നൽകിയാല്‍ എല്ലാവരും അറിയും; നാണക്കേടല്ലേ?’


തിരുവനന്തപുരം∙ സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ.ശ്രീലേഖ. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. ഇതാണോ മെന്‍സ്ട്രല്‍ ‍ഡ‍ിഗിനിറ്റി എന്ന് ശ്രീലേഖ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചോദിച്ചു.ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം  വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവ അവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ? ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല. 


Source link

Back to top button