വീടിനകം സ്വർഗമാക്കാൻ ഇൻഡോർ ചെടികൾ! ഭംഗി മാത്രമല്ല ആരോഗ്യവും

വീടിന്റെ അകത്തളങ്ങൾക്ക് ഭംഗി കൂട്ടുന്നതിനൊപ്പം വായു ശുദ്ധീകരിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം നൽകാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് ഇൻഡോർ ചെടികൾ.ഇവ വായുവിലുള്ള പൊടി, വിഷാംശങ്ങൾ, കാർബൺ ഡൈഓക്സൈഡ് എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇത് വീടുനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.വീടിനുള്ളിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഇൻഡോർ ചെടികൾക്കുള്ള പങ്ക് അത്ര ചെറുതല്ല. വ്യത്യസ്തങ്ങളായ ഇൻഡോർ ചെടികൾ ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ വീട്ടിൽ വളർത്താൻ പറ്റിയ ചില ഇൻഡോർ ചെടികളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
കറ്റാർവാഴ
വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കുന്ന ഒരു ഇൻഡോർ സസ്യമാണ് കറ്റാർവാഴ.കുറഞ്ഞ പരിചരണം മാത്രം മതിയെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ജലാംശം സംഭരിക്കുന്ന കട്ടിയുള്ള മാംസ ഇലകളാണ് ഇതിന്റെ പ്രധാന സവിശേഷത. കറ്റാർവാഴക്ക് കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ വീടിനുള്ളിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
സ്നേക് പ്ലാന്റ്
വീടിനുള്ളിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ഒരു ഇൻഡോർ സസ്യമാണ് സ്നേക് പ്ലാന്റ്. അധികം പരിചരണം ആവശ്യമില്ലാത്തതുകൊണ്ട് തന്നെ തുടക്കക്കാർക്ക് വളർത്താൻ ഏറ്റവും മികച്ചതാണിത്.രാത്രി സമയങ്ങളിലും ഓക്സിജൻ പുറത്തുവിടുന്ന അപൂർവ്വം ചെടികളിൽ ഒന്നാണിത്. അതിനാൽ ബെഡ്റൂമുകളിൽ വയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്.
പീസ് ലില്ലി
പീസ് ലില്ലിയുടെ മനോഹരമായ പൂക്കളും ഇലകളും വീടിന് ഒരു ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ സഹായിക്കുന്നു. വീടുകളിലും ഓഫീസുകളിലും അലങ്കാര ചെടിയായി ഇത് ഉപയോഗിക്കുന്നു. വെളിച്ചം കുറഞ്ഞ ഇടങ്ങളിലും ഇവ വളരുമെങ്കിലും ആവശ്യത്തിന് പ്രകാശം ലഭിച്ചാൽ മാത്രമേ നന്നായി പൂവിടുകയുള്ളൂ. ചട്ടിയിലെ മണ്ണ് നേരിയ ഈർപ്പത്തോടെ നിലനിർത്തുന്നതാണ് നല്ലത്. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പീസ് ലില്ലിയുടെ ഇലകളിൽ വിഷാംശമുണ്ട്. അതിനാൽ ചെറിയ കുട്ടികളും ഇത് കടിച്ചുതിന്നാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്പൈഡർ പ്ലാന്റ്
നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്ത് വയ്ക്കാനും അനുയോജ്യമായ ഇൻഡോർ ചെടിയാണിത്. കുറഞ്ഞ പരിചരണം മാത്രമേ ഇതിന് ആവശ്യമുള്ളൂ.
Source link

