NEWS

സിദ്ധരാമയ്യ പോയി; ഡികെ വന്നു, കത്തിക്കയറി അപ്പർ‌-സർക്യൂട്ടിൽ തട്ടി കഫേ കോഫി ഡേ, കാര്യമെന്ത്?


സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് ആഘോഷമാക്കി കഫേ കോഫി ഡേ ഓഹരികൾ. നിലവിൽ‌ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കഫേ കോഫി ഡേ ഓഹരികൾക്ക് ആവേശമായത്. ഓഹരിവില ഇന്ന് 20% കുതിച്ച് അപ്പർ-സർക്യൂട്ടിലെത്തി. ഓഹരിവില ഒരുദിവസം ഉയരുകയും താഴുകയും ചെയ്യുന്നത് നിയന്ത്രിക്കുന്ന പരിധിയാണ് അപ്പർ/ലോവർ സർക്യൂട്ടുകൾ.ഡി.കെയും കോഫി ഡേയും തമ്മിലെന്ത്?കഴിഞ്ഞ ഒരു വർഷത്തിനിടെ 5 ശതമാനത്തിലും താഴെ മാത്രമാണ് ഓഹരിവില ഉയർന്നിട്ടുള്ളത്. 2026ൽ ഇതുവരെ 3% താഴുകയും ചെയ്തു. എന്നാൽ, ഇന്നത്തെ നേട്ടത്തോടെ ഈയാഴ്ചയിലെ ആകെ നേട്ടം 42 ശതമാനത്തിലെത്തിക്കാൻ ഓഹരിക്ക് കഴിഞ്ഞു. 734 കോടി രൂപയാണ് കഫേ കോഫി ഡേയുടെ വിപണിമൂല്യം. 


Source link

Back to top button