test del 5 copy of del 3

4 ദിവസമായി വൈദ്യുതിക്ഷാമം: ബന്ധുവീടുകളിലേക്ക് മാറി നാട്ടുകാർ; സ്വകാര്യ ഓഫിസുകൾ അടച്ചിട്ടു


പോത്തൻകോട് ∙ ട്രാൻസ്ഫോമർ തകരാറിലായതിനെ തുടർന്നു പോത്തൻകോട് ജംക്‌ഷനിൽ 4 ദിവസമായി വൈദ്യുതി ഇല്ലാതെ ജനം നെട്ടോട്ടത്തിൽ. പൊള്ളുന്ന ചൂടിനിടെ വൈദ്യുതി മുടങ്ങിയതോടെ പ്രദേശവാസികളും വ്യാപാരികളും ദുരിതത്തിലായി. പോത്തൻകോട് ജംക്‌ഷൻ–പട്രോൾ പമ്പ് ഭാഗത്താണു പ്രതിസന്ധി. 12ന് ആണ് ഈ ഭാഗത്തെ ട്രാൻസ്ഫോമർ തകരാറിലായത്. തകരാറിലായ ട്രാൻസ്ഫോമർ മാറ്റി മറ്റൊന്നു സ്ഥാപിച്ചു. എന്നാൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോമർ തൊട്ടടുത്ത ദിവസം തകരാറിലായി. 4 ദിവസം തുടർച്ചയായി വൈദ്യുതി മുടങ്ങിയതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. പൊള്ളുന്ന ചൂട് കാരണം വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പലരും ബന്ധുവീടുകളിലേക്ക് മാറി തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിൽ ചിലത് ഇന്നലെ ഉച്ച കഴിഞ്ഞാണ് തുറന്നത്. സ്വകാര്യ ഓഫിസുകൾ അടച്ചിട്ടു. ജനറേറ്ററിന്റെ സഹായത്തോടെയാണ് വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചത്.


Source link

Back to top button