SPORTS

ശ്രേയസ്സ്, സഞ്ജു എന്നിവരെക്കാൾ മികച്ചത് അവൻ തന്നെ’: ട്വന്റി20യിൽ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരത്തെ ഇന്ത്യൻ ക്യാപ്റ്റനാക്കാൻ മുറവിളി


മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ അടുത്ത ക്യാപ്റ്റൻ ആരാകണമെന്നതിൽ ചർച്ച തുടങ്ങിയിട്ട് കുറച്ചുകാലമായി. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു പകരം പുതിയ ഒരാൾ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തുമെന്നാണ് അഭ്യൂഹം. ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ സൂര്യകുമാറിന്റെ ‘ദൗത്യം’ പൂർത്തിയായെന്നും 2028ൽ നടക്കുന്ന അടുത്ത ലോകകപ്പും ഒളിംപിക്സും ലക്ഷ്യമിട്ട് പുതിയ നായകന്റെ കീഴിൽ ടീമിനെ രൂപപ്പെടുത്താനാണ് ബിസിസിഐയുടെ ആലോചന എന്നാണ് റിപ്പോർട്ട്. സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയും മാറ്റത്തിനൊരു കാരണമാണ്. ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനും ഇന്ത്യയുടെ ഏകദിന ടീം വൈസ് ക്യാപ്റ്റനുമായ ശ്രേയസ്സ് അയ്യർ, ട്വന്റി20 ലോകകപ്പ് ഹീറോയായ മലയാളി താരം സഞ്ജു സാംസൺ എന്നിവരുടെ പേരാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ഏറ്റവുമധികം ഉയർന്നുകേൾക്കുന്നത്. മുംബൈ ഇന്ത്യൻസ് താരമായ തിലക് വർമയുടെ പേരും ഇടയ്ക്ക് അഭ്യൂഹങ്ങളിൽ നിറഞ്ഞിരുന്നു.2022 ഐപിഎൽ സീസണിൽ, പരുക്കേറ്റ താരത്തിന് പകരക്കാരനായാണ് രജത് പാട്ടിദാർ ആർസിബിയിലെത്തുന്നത്. പിന്നീട് സ്വപ്നതുല്യമായ യാത്രയിലൂടെയാണ് താരം വിരാട് കോലിക്കു പിൻഗാമിയായി ടീമിന്റെ ക്യാപ്റ്റനായതും കന്നി സീസണിൽ തന്നെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബിക്ക് ആദ്യ ഐപിഎൽ ട്രോഫി നേടി കൊടുക്കുകയും ചെയ്തത്. ഈ സീസണിൽ ടേബിൾ ടോപ്പർമാരായാണ് ആർസിബി പ്ലേഓഫിലെത്തിയതും പിന്നീട് ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി ഫൈനലിലെത്തിയതും. ആർസിബിയെ രണ്ടു തവണ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനാണ് രജത് പാട്ടിദാർ. തുടർച്ചയായ രണ്ടാം കിരീടമെന്ന മോഹത്തിന് വെറും ഒരു ജയം മാത്രം അകലെയാണ് ആർസിബി ഇപ്പോൾ. സൂര്യകുമാർ യാദവിന് പകരം പാട്ടിദാറിനെ ട്വന്റി20 ടീം ക്യാപ്റ്റനാക്കണമോ എന്ന് ചോദിച്ചപ്പോൾ, റായുഡുവിന്റെ മറുപടി ഇങ്ങനെ: ‘‘അതെ, തീർച്ചയായും. അദ്ദേഹത്തെ നേരിട്ട് ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനായി നിയമിക്കുന്നത് ഒരു സാഹസികമായ നീക്കമായിരിക്കാമെങ്കിലും, സമീപകാലത്ത് ശ്രേയസ്സ് അയ്യർ, സഞ്ജു സാംസൺ എന്നിവരെക്കാൾ പാട്ടിദാർ തീർച്ചയായും മികച്ചു നിന്നിട്ടുണ്ട്. ക്യാപ്റ്റനായിട്ടല്ലെങ്കിൽ പോലും, ഇന്ത്യൻ ട്വന്റി20 ടീമിൽ അദ്ദേഹം തീർച്ചയായും ഒരു സ്ഥാനം അർഹിക്കുന്നു. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ആർസിബി തുടർച്ചയായ രണ്ടാമത്തെ ഐപിഎൽ കിരീടം സ്വന്തമാക്കുകയാണെങ്കിൽ, അത് ഇന്ത്യൻ ടീമിൽ ഒരു സ്ഥാനത്തിനായുള്ള, ഒപ്പം ഒരുപക്ഷേ ക്യാപ്റ്റനാകാനുള്ള പടിദാറിന്റെ അവകാശവാദത്തെ കൂടുതൽ ശക്തമാക്കും.’’– അമ്പാട്ടി റായുഡു പറഞ്ഞു.


Source link

Back to top button