NEWS

മറാത്തി നടൻ മഹേഷ് പവാർ കാർ അപകടത്തിൽ കൊല്ലപ്പെട്ടു, ആകെ മരണം 8


മുംബൈ∙ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ മറാത്തി നടൻ മഹേഷ് പവാർ (25) ഉൾപ്പെെട 8 പേർ റോഡപകടത്തിൽ മരിച്ചു. മുംബൈയിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള പൊളാഡ്പുർ-മഹാബലേശ്വർ റോഡിലെ അംബേനാളി ഘട്ട് പ്രദേശത്താണ് അപകടം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മഹേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ 1000 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനം കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പൊളാഡ്പുരിന് സമീപമുള്ള മൊബൈൽ ടവറിലാണ് മരിച്ചവരുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചത്. അംബേനാളി ഘട്ട് ഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കൊക്കയിൽ കാർ കണ്ടെത്തിയത്. ഘട്ട് റോഡിൽ വച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് കൊക്കയിലേക്ക് മറിഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്.


Source link

Back to top button