NEWS

പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ വിശദീകരിച്ച് രമേഷ് പിഷാരടി; സ്റ്റാർട്ടപ്പ് ഹബ് ആക്കാൻ ശ്രമിക്കും


പാലക്കാട് ∙ ‘പാലക്കാട് വ്യവസായനഗരം’ പദ്ധതിയോടനുബന്ധിച്ചു പാലക്കാട് നഗരവികസനം ഉൾപ്പെടെ അനുബന്ധ വികസന പദ്ധതികൾ തയാറാക്കി മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നു രമേഷ് പിഷാരടി എംഎൽഎ പറഞ്ഞു. പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായനഗരം പദ്ധതി നടപ്പാകുമ്പോൾ പാലക്കാട് നഗരത്തിലേക്കു കൂടുതൽ പേർ താമസത്തിനും മറ്റുമായി എത്തും. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കേണ്ടതുണ്ട്. ഒപ്പം വ്യവസായനഗരം പദ്ധതി പാലക്കാടിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനു കൂടി വിദഗ്ധരുടെ സഹായത്തോടെ പദ്ധതി തയാറാക്കും. പാലക്കാടിനെ സ്റ്റാർട്ടപ്പ് ഹബ് ആക്കുന്നതു പരിശോധിക്കും. ഇതിനായി സ്റ്റാർട്ടപ്പ് എക്സിബിഷൻ, സെമിനാർ ഉൾപ്പെടെ ആലോചിക്കുന്നുണ്ട്.മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രികൾ പാലക്കാട് ഗവ.മെഡിക്കൽ കോളജ് ആധുനിക ചികിത്സാ സൗകര്യങ്ങളോടെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കും. വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി കെ.എ.തുളസി ജില്ലയിൽ നിന്നുള്ള ജനപ്രതിനിധിയായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടാനാകും. ഇതിനായി സമയബന്ധിത കർമപരിപാടി നടപ്പാക്കും. നീട്ടിക്കൊണ്ടുപോകില്ല. ജില്ലാ ആശുപത്രികളുടെ വികസനവും ഉറപ്പാക്കും.ടൗണിനെ ബന്ധിപ്പിച്ച് സിറ്റി ബസ് സർവീസ് പാലക്കാട് നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, പ്രധാന ജംക്‌ഷനുകൾ, സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള സിറ്റി ബസ് സർവീസ് പദ്ധതി നടപ്പാക്കും. ഇതിനായി കെഎസ്ആർടിസി ഉൾപ്പെടെയുള്ളവരുമായി സംസാരിക്കും.


Source link

Back to top button