NEWS

ശ്രീ പത്മനാഭന്റെ സ്വർണവും കട്ടു; അമൂല്യ വസ്തുക്കൾ കാണാതായി, വജ്രാഭരണമായ ‘വൈര നാമ’യും കാണാനില്ല


തിരുവനന്തപുരം ∙ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് മനോരമ ന്യൂസിന്റെ റിപ്പോർട്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും വജ്രവും ഉള്‍പ്പടെയുള്ളവ ഇടയ്ക്കിടെ കാണാതാകുന്നതായി പൊലീസ് കണ്ടെത്തിയെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.അതിഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി റിപ്പോർട്ട് നല്‍കി. ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതുസംബന്ധിച്ച കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.


Source link

Back to top button