NEWS
‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ നൽകിയ പരാതിയിലാണ് ഫ്രാൻസിലെ കോടതി വിധി പ്രസ്താവിച്ചത്. ഓൺലൈൻ വഴി കണ്ടെത്തിയ അപരിചിതർക്ക് ഉൾപ്പെടെ തന്നെ ക്രിമിനൽ ബുദ്ധിയോടെ ഇയാൾ കാഴ്ചവച്ചതായി യുവതി കോടതിയിൽ വെളിപ്പെടുത്തിക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് 2015 മുതൽ 2022 വരെയുള്ള കാലയളവിൽ നേരിട്ടതെന്നും നാല് കുട്ടികളുടെ അമ്മയായ ലയ്റ്റീഷ്യ പറഞ്ഞു. തുടക്കത്തിൽ സാധാരണ രീതിയിലുള്ള ലൈംഗിക വൈകൃത പരീക്ഷണങ്ങൾ എന്ന് കരുതിയെങ്കിലും, പിന്നീട് അത് അക്രമമായി മാറുകയായിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറിയാൽ തന്റെ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ഭയത്തിന്റെ നിഴലിൽ നിർത്തി. ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുക, ശ്വാസം മുട്ടിക്കുക, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുക തുടങ്ങിയ ക്രൂരതകൾ ഗില്ലോം ബുച്ചി ചെയ്തതായി യുവതി വെളിപ്പെടുത്തി. എന്നാൽ തങ്ങൾക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക പരീക്ഷണങ്ങൾ മാത്രമായിരുന്നു ഇതെന്നും, അവരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഗില്ലോം ബുച്ചി കോടതിയിൽ വാദിച്ചത്.
Source link


