NEWS
‘കശ്മീർ അഭിവാജ്യ ഘടകം’: ചൈന–പാക്ക് സംയുക്ത പ്രസ്താവനയ്ക്കെതിരെ ഇന്ത്യ

ന്യൂഡൽഹി∙ ചൈനയും പാക്കിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇതിൽ ഇടപെടാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ, ഉഭയകക്ഷി കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നായിരുന്നു പ്രസ്താവന. ഇരു രാജ്യങ്ങളുടെയും വികസന പദ്ധതികളും കരാറുകളും പ്രസ്താവനയുടെ ഭാഗമായിരുന്നു.
Source link


