SPORTS

‘എനിക്ക് മോശം ഉദ്ദേശ്യമില്ലായിരുന്നു; പക്ഷേ ജോലിസ്ഥലത്തേയ്ക്ക് പോലും വിളിക്കുന്നു, കുടുംബത്തെ അധിക്ഷേപിക്കുന്നു..’: തുറന്നുപറഞ്ഞ് ശ്രേഷ്ഠ അയ്യർ


കൊൽക്കത്ത ∙ പ‍ഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ സഹോദരിയും പ്രഫഷനൽ നർത്തകിയും കൊറിയോഗ്രഫറുമായ ശ്രേഷ്ഠ അയ്യർക്കെതിരെ ഐപിഎലിനിടെ വ്യാപക വിമർശനമാണ് ഉയർന്നത്. ഏപ്രിൽ 6നു പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു പിന്നാലെ ശ്രേഷ്ഠ സമൂഹമാധ്യമത്തിൽ ഒരു വിഡിയോ പങ്കുവച്ചതോടെയാണ് സൈബറാക്രമണങ്ങളും ആരംഭിച്ചത്. ഞ്ചാബ് ജഴ്സിയിൽ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന ഒരു വിഡിയോയാണ് ശ്രേഷ്ഠ അന്നു പങ്കുവച്ചത്. ‘‘ഞങ്ങൾ പഞ്ചാബികൾ വലിയ ഹൃദയമുള്ളവരാണ്. ഇതാ, നിങ്ങൾക്ക് ഒരു പോയിന്റ് നൽകിയിരിക്കുന്നു’’ എന്നു വിഡിയോയിൽ പറയുന്നുണ്ട്. സീസണിൽ കൊൽക്കത്തയുടെ മൂന്നാം മത്സരമായിരുന്നു ഇത്. ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ കൊൽക്കത്ത, പഞ്ചാബിനെതിരായ മത്സരം ഉപേക്ഷിച്ചതിലൂടെ ലഭിച്ച ഒരു പോയിന്റിലൂടെയാണ് അക്കൗണ്ട് തുറന്നത്. ഇതു സൂചിപ്പിച്ചായിരുന്നു ശ്രേഷ്ഠയുടെ വാക്കുകൾ. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. ഇതോടെ ശ്രേഷ്ഠ വിഡിയോ ഡിലീറ്റ് ചെയ്യുകയും വിശദീകരണം നൽകുകയും ചെയ്തത്.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/shrestaiyer29/ എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button