NEWS
സംസ്ഥാനത്തെ പ്ലസ് ടു ഫലം ഉടൻ പ്രഖ്യാപിക്കും; ആദ്യമറിയാം ഈ വെബ്സൈറ്റുകളിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലപ്രഖ്യാപനം നടത്തുക. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 26,826 പേരാണ് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.
ഔദ്യോഗിക വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയം.
ഫലം അറിയാനുള്ള വെബ്സൈറ്റുകൾ:
SAPHALAM 2026, iExaMS -kerala, നമ്മുടെ കേരളം എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം.
Source link
NEWS

