NEWS

27ന് കള്ളക്കടൽ പ്രതിഭാസം: 1.5 മീറ്റർ ഉയരത്തിൽവരെ തിരമാലകൾ അടിച്ചു കയറും; ജാഗ്രതാ നിർദേശം


ആലപ്പുഴ ∙ കനത്ത മഴ തുടരുന്നതിനിടെ ആലപ്പുഴ ജില്ലയിലടക്കം 27ന് കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള ജില്ലയിലെ തീരങ്ങളിൽ 27ന് രാവിലെ 5.30 മുതൽ 28ന് രാത്രി 11.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ്‌ തീരങ്ങളിൽ 27 വരെ മത്സ്യബന്ധനത്തിന് പോകരുത്. കേരള – ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.കാലവർഷം 3 ദിവസത്തിനകം ആലപ്പുഴ ജില്ലയിൽ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 27 വരെ ജില്ലയിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം 3 ദിവസത്തിനകം കേരളത്തിലെത്തുമെന്നു കാലാവസ്ഥാ വകുപ്പ്. 27ന് ആരംഭിക്കുമെന്നായിരുന്നു മുൻ പ്രവചനം. ബംഗാൾ ഉൾക്കടൽ മുതൽ തെക്കു കിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതിനാൽ 29 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ശ്രീലങ്കയുടെ മധ്യ ഭാഗത്ത് എത്തിയ കാലവർഷം മന്ദഗതിയിലാണ് വടക്കോട്ടു പുരോഗമിക്കുന്നത്.‌‌ അതേസമയം സംസ്ഥാനത്തെ തെക്കൻ, മധ്യ ജില്ലകളിൽ കാലവർഷ പ്രതീതിയാണ് മഴ പെയ്തു കൊണ്ടിരിക്കുന്നത്. ജില്ലയിൽ 26ന് യെലോ അലർട്ട്.


Source link

Back to top button