CINEMA

എന്റെ കുഞ്ഞുകുട്ടി വധുവായി , സഹോദരിയുടെ വിവാഹം ആഘോഷമാക്കി രജിഷ വിജയൻ

സഹോദരിക്ക് വിവാഹാശംസകൾ നേർന്ന് നടി രജിഷ വിജയൻ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എന്റെ കുഞ്ഞുകുട്ടി ഒരു വധുവായി മാറിയത്. നീ എപ്പോഴും എന്റെ ഡോളാണ്. രജിഷ കുറിച്ചു. കഴിഞ്ഞദിവസമായിരുന്നു രജിഷയുടെ സഹോദരി അഞ്ജുഷ വിജയന്റെ വിവാഹം. മനോഹരമായ വിവാഹചിത്രങ്ങൾ പങ്കുവച്ചാണ് രജിഷയുടെ കുറിപ്പ്. അച്യുതൻ സുരേഷ് ആണ് അഞ്ജുഷയുടെ വരൻ. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ വിജയന്റെയും ഷീലയുടെയും മക്കളാണ് ഇരുവരും.

അനുരാഗ കരിക്കിൻ വെള്ളം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രജിഷയെ തേടിയെത്തി. മികച്ച അഭിനേത്രി എന്ന പേര് വളരെ പെട്ടെന്നുതന്നെ നേടിയെടുത്ത രജിഷ തമിഴിലും തിളങ്ങി. മസ്‌തിഷ്ക മരണം ആണ് രജിഷ നായികയായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.


Source link

Back to top button