NEWS
സമാധാനശ്രമത്തിന് തിരിച്ചടി; ഇറാനിൽ യുഎസ് ആക്രമണം, തിരിച്ചടിക്കാൻ ഇറാൻ? ഇടിഞ്ഞ് സ്വർണം, ക്രൂഡിന് കയറ്റം, വിപണികളിൽ ജാഗ്രത

സമാധാനശ്രമങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ നിക്ഷേപകരുടെ നെഞ്ചിടിപ്പേറ്റി ഇറാനിൽ യുഎസ് ആക്രമണം. ഇറാന്റെ ഭീഷണിയിൽ നിന്ന് സൈനികരെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രതിരോധമാണെന്ന് യുഎസ് വിശദീകരണം. ഇതിനു മറുപടി നൽകാൻ ഇറാൻ തുനിഞ്ഞാൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകും. എന്നാൽ വെടിനിർത്തൽ കരാർ ലംഘിച്ച് വലിയ ഏറ്റുമുട്ടലിലേക്ക് പോകാൻ ഇരുവിഭാഗവും തയാറായേക്കില്ലെന്നാണ് വിലയിരുത്തൽ. ആക്രമണ വാർത്തയ്ക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കയറ്റത്തിലാണ്. സ്വർണം ഇടിഞ്ഞു. രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ ജാഗ്രതയിലായി. യുഎസ് ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും സ്വന്തം ജനതയുടെ ആവശ്യങ്ങൾ അനുസരിച്ച് മാത്രമേ മുന്നോട്ടുപോകൂ എന്നുമാണ് ഇറാന്റെ പ്രതികരണം. ലെബനനിൽ ഇസ്രയേൽ സേന നടത്തുന്ന വ്യോമാക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും ഇറാൻ യുഎസിനെ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇറാനുമായുള്ള ചർച്ചകൾ നല്ലരീതിയിൽ മുന്നോട്ടുപോകുന്നതായണ് ട്രംപിന്റെ പ്രതികരണം. ഒന്നുകിൽ മികച്ചൊരു കരാറായിരിക്കും ഇറാനുമായി സാധ്യമാവുക. അല്ലെങ്കിൽ കരാർ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുതിച്ച് വിപണി
Source link


