test del 3

ഗുരുവായൂരിൽ മുഖ്യമന്ത്രി ദർശനം നടത്തിയത് 4,500 രൂപ അടച്ച്; ഒപ്പം ക്ഷേത്രത്തിൽ പ്രവേശിച്ചത് 4 പേർ മാത്രം


ഗുരുവായൂർ ∙ 31 വർഷത്തിനിപ്പുറം ലീഡർ കെ.കരുണാകരനു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി വി.ഡി.സതീശൻ. റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് മുഖ്യമന്ത്രി ഇന്നലെ ഗുരുവായൂരിൽ എത്തിയത്. ക്ഷേത്രം തെക്കെ നടയിൽ ശ്രീവത്സം ഗെസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ ഇറങ്ങിയ സതീശൻ നേരെ ക്ഷേത്ര നടയിലേക്ക് നടന്നു. ദർശനത്തിനായി കാത്തു നിന്നവർ മുഖ്യമന്ത്രിയെ തൊഴുകൈകളോടെ വരവേറ്റു. വധൂവരന്മാരെ ആശീർവദിച്ച് അവർക്കൊപ്പം ഫോട്ടോയെടുത്ത് മുഖ്യമന്ത്രി നേരെ ക്ഷേത്രദർശനത്തിനായി അകത്തേക്ക്.അകത്തു കടന്നപ്പോൾ ശീവേലി സമയമായിരുന്നു. ആനപ്പുറത്ത് 3 പ്രദക്ഷിണം പൂർത്തിയാകുന്നതു വരെ അദ്ദേഹം തൊഴുതു നിന്നു. ശീവേലി കഴിഞ്ഞ് കണ്ണന്റെ തങ്കത്തിടമ്പ് അകത്ത് പ്രവേശിക്കുന്നത് അടുത്തു നിന്നു തൊഴുതു. ശീവേലിക്കൊപ്പം അകത്തു കടന്ന് ദർശനം നടത്തി. കദളിക്കുലയും നെയ്യും നടയ്ക്കൽ സമർപ്പിച്ചു. മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി പ്രസാദം നൽകി.


Source link

Back to top button