test del 2

ഇസ്രയേലിനെ അംഗീകരിക്കാൻ ട്രംപിന്റെ സമ്മർദ്ദം; പാകിസ്താൻ ഊരാക്കുടുക്കിൽ


ഇസ്ലാമാബാദ്/വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിച്ചതിന് ശേഷം ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ‘അബ്രഹാം ഉടമ്പടിയിൽ’ (Abraham Accords) ചേരാൻ പാകിസ്താനോടും ചില ഇസ്‌ലാമിക രാജ്യങ്ങളോടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പാകിസ്താൻ ഉൾപ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളുമായി ട്രംപ് നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇസ്രയേലിന് ഔദ്യോഗിക അംഗീകാരം നൽകണമെന്നാണ് ട്രംപിന്റെ താൽപ്പര്യം. ട്രംപിന്റെ നിർദ്ദേശം നിരസിച്ചാൽ ഭാവിയിലെ ഉഭയകക്ഷി ബന്ധങ്ങളിൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പാകിസ്താനും സൗദി അറേബ്യക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്കാകും എത്തിക്കുക. രാജ്യത്തിനകത്ത്‌ ഇത് ഉണ്ടാക്കാൻ പോകുന്ന പ്രതിസന്ധിയോടൊപ്പം അമേരിക്കയെ പിണക്കുന്നതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.പലസ്തീൻ വിഷയം പാകിസ്താൻ ജനതയെ സംബന്ധിച്ചിടത്തോളം വൈകാരികമായ ഒന്നാണ്. ഇസ്രയേലിനെ അംഗീകരിക്കുന്നത് രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകളെയും മതസംഘടനകളെയും പ്രകോപിപ്പിക്കുമെന്നും അത് ആഭ്യന്തര കലാപങ്ങൾക്ക് കാരണമാകുമെന്നും പാക് ഭരണകൂടം ഭയപ്പെടുന്നു. പലസ്തീൻ പ്രശ്‌നത്തെ പാകിസ്താൻ പലപ്പോഴും കശ്മീർ വിഷയവുമായി ഉപമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റുന്നത് കശ്മീർ കാര്യത്തിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ വാദങ്ങളെ ദുർബലപ്പെടുത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ഇസ്ലാമിക രാജ്യങ്ങളുടെ അബ്രഹാം ഉടമ്പടിയിൽ ചേരാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്തിരുന്നു. പലസ്തീൻ ജനതയോട് ക്രൂരത കാട്ടുന്ന ഇസ്രയേലിനെ അംഗീകരിക്കാൻ തന്റെ മനഃസാക്ഷി അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.


Source link

Back to top button