test del 4 copy of del 3

ബക്രീദ്: ചെന്നൈയിൽനിന്ന് കെഎസ്ആർടിസിക്ക് പതിവു സർവീസുകൾ മാത്രം: കൊള്ളലാഭം കൊയ്ത് സ്വകാര്യ ബസുകൾ


ചെന്നൈ ∙ ബക്രീദ് അവധിക്ക് തിരുവനന്തപുരം, മലബാർ ഭാഗങ്ങളിലേക്ക് ഒറ്റ സ്പെഷൽ സർവീസ് പോലും പ്രഖ്യാപിക്കാതെ കെഎസ്ആർടിസി. പതിനായിരക്കണക്കിനു പേർ നാട്ടിലേക്കു പോകാൻ തയാറെടുത്തിരിക്കെയാണ് പതിവു സർവീസുകൾ മാത്രം ഓടിക്കാനുള്ള കെഎസ്ആർടിസി തീരുമാനം. എറണാകുളത്തേക്കു ദിവസേനയുള്ള സർവീസ് മാത്രം. ഏറ്റവും കൂടുതൽ പേർ നാട്ടിലേക്കു പോകുന്ന 27ന് ഈ ബസിലെ എല്ലാ ടിക്കറ്റുകളും നേരത്തെ തീർന്നിരുന്നു. കേരള റൂട്ടിൽ സ്വകാര്യ സർവീസുകൾ മികച്ച വരുമാനമുണ്ടാക്കുമ്പോഴാണു കെഎസ്ആർടിസിയുടെ അവഗണന.കഴിഞ്ഞ ഈസ്റ്റർ–വിഷു അവധിക്കാലത്ത് എറണാകുളത്തേക്കു ചുരുക്കം സ്പെഷൽ സർവീസ് മാത്രമാണു നടത്തിയത്. തിരക്കുള്ള സമയങ്ങളിൽ ദിവസേനയുള്ള എറണാകുളം ബസിലെ ടിക്കറ്റുകൾ നേരത്തെ വിറ്റുതീരാറുണ്ട്. ആശിച്ചു കിട്ടുന്ന ഒന്നോ രണ്ടോ സ്പെഷലുകളിലും ടിക്കറ്റുകൾ വേഗം തീരും.ലാഭകരമല്ലെന്ന പേരിൽ മലബാറിലേക്കുള്ള ഉത്സവകാല സ്പെഷൽ സർവീസ് കെഎസ്ആർടിസി നേരത്തെ നിർത്തിയിരുന്നു. ആവശ്യത്തിനു യാത്രക്കാരില്ലെന്നതായിരുന്നു കാരണം. എന്നാൽ ഉത്സവസീസണുകളിൽ ധാരാളം യാത്രക്കാർ നാട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴെങ്കിലും സ്പെഷൽ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.


Source link

Back to top button