test del 4 copy of del 3

മൃതദേഹത്തിനായി വെടിവയ്പ്പ്, ടെന്റിന് തീയിട്ട് എബോള രോഗികളെ ഒഴിപ്പിക്കൽ; എന്താണ് കോംഗോയിൽ സംഭവിക്കുന്നത്?


കിൻഷാസ∙ കിഴക്കൻ കോംഗോയിൽ എബോള വ്യാപനം രൂക്ഷമാകുന്നതിനിടെ, രോഗികളെ ചികിത്സിക്കുന്ന ആശുപത്രി ആക്രമിച്ച് ബന്ധുക്കൾ. ഞായറാഴ്ച വൈകിട്ട് മൊങ്ബ്വാലു ജനറൽ ആശുപത്രിയിലേക്ക് ആയുധധാരികളായ യുവാക്കൾ ഇരച്ചുകയറിയതോടെ ഡോക്ടർമാരും നഴ്‌സുമാരും രോഗികളെ ഒഴിപ്പിക്കാൻ നിർബന്ധിതരായി. വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. റിച്ചാർഡ് ലോകുഡു വാർത്താ ഏജൻസിയായ എപിയോടു പറഞ്ഞു. ‘‘വെടിവയ്പ്പുണ്ടായി. രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ്. ആശുപത്രി പൂർണ ജാഗ്രതയിലാണ്’’ – അദ്ദേഹം ഫോണിൽ പ്രതികരിച്ചു. അതേസമയം, ആർക്കെങ്കിലും പരുക്കേറ്റോ എന്നു വ്യക്തമല്ല. എബോള ചികിത്സാ കേന്ദ്രങ്ങൾക്കുനേരെ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ശനിയാഴ്ച മൊങ്ബ്വാലുവിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്ഥാപിച്ച എബോള ടെന്റ് നാട്ടുകാർ ആക്രമിച്ചു തീയിട്ടിരുന്നു. അന്ന് എബോള സംശയിക്കുന്ന 18 പേർ അവിടെനിന്നു പോയതായി ഡോ. ലോകുഡു പറഞ്ഞു. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച റ്വാംപാര പട്ടണത്തിലെ ചികിത്സാ കേന്ദ്രവും തീയിട്ടു നശിപ്പിച്ചു. എബോള സംശയിച്ചു മരിച്ച പ്രദേശവാസിയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാത്തതാണു പ്രകോപനത്തിനു കാരണം.  എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽനിന്നു രോഗം പടരാൻ സാധ്യതയേറെയാണ്. അതിനാൽ സംശയാസ്പദ മരണങ്ങളിൽ സംസ്കാരം സർക്കാർ നിയന്ത്രണത്തിലാക്കിയിരുന്നു. ഇതാണ് ബന്ധുക്കളുടെ പ്രതിഷേധത്തിനു കാരണം. വെള്ളിയാഴ്ച മുതൽ വടക്കുകിഴക്കൻ കോംഗോയിൽ 50 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന സംസ്കാര ചടങ്ങുകളും ഒത്തുചേരലുകളും സർക്കാർ നിരോധിച്ചിരിക്കുകയാണ്.


Source link

Back to top button