test del 5 copy of del 3

കൊടുംചൂടിൽ വിയർത്ത് വെന്തുരുകി യുപി! ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളും ഇന്ത്യയിൽ


ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭീതിജനകമായ ദൃശ്യങ്ങൾ സമ്മാനിച്ചുകൊണ്ട് രാജ്യം കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്നു. രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ AQI.in പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ 50 നഗരങ്ങളും നിലവിൽ ഇന്ത്യയിലാണ്. സാധാരണയായി വൈകുന്നേരങ്ങളിൽ അന്തരീക്ഷം തണുക്കാറുള്ള സമയത്തുപോലും ഉത്തരേന്ത്യൻ നഗരങ്ങൾ 43 ഡിഗ്രിക്ക് മുകളിൽ ജ്വലിച്ചുനിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലുടനീളം ചൂട് കടുക്കുകയാണെങ്കിലും ഇതിൽ ഏറ്റവും ആശങ്കാജനകമായ സാഹചര്യം നേരിടുന്നത് ഉത്തർപ്രദേശാണ്. ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ പകുതിയിലധികവും ഉത്തർപ്രദേശിൽ നിന്നുള്ളവയാണെന്ന് കാണാം.∙ യുപിയെ വിഴുങ്ങുന്ന ചൂട് പട്ടികയിലെ 50 നഗരങ്ങളിൽ പകുതിയിലേറെയും ഉത്തർപ്രദേശിൽ നിന്നുള്ളവയാണ് എന്നത് സംസ്ഥാനത്തെ അടിയന്തര സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരും ഛത്തീസ്ഗഢിലെ റായ്പൂരും ചന്ദ്രപൂരുമാണ് 44 ഡിഗ്രി താപനിലയുമായി പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. എന്നാൽ യുപിയിലെ മൊറാദാബാദും ഇതേ താപനിലയുമായി തൊട്ടുപിന്നിലുണ്ട്. ആഗ്ര, പ്രയാഗ്‌രാജ്, വാരണാസി, ബറേലി, അലിഗഡ്, മഥുര, മോറാദാബാദ് എന്നിവയാണ് യുപിയിലെ ഏറ്റവും ചൂടേറിയ നഗരങ്ങൾ‍. അക്ബർപൂർ, സിദ്ധാർഥ്നഗർ, ഇറ്റാവ, ബദായൂൻ, ബന്ദ, ഫിറോസാബാദ്, ഹാഥ്റസ്, മെയിൻപുരി, സീതാപൂർ, ഗാസിപൂർ, രാംപൂർ, ഷാജഹാൻപൂർ, ഇറ്റാ, ബിജ്‌നോർ, ഔരയ്യ, ജൗൻപൂർ, സംഭാൽ, അസംഗഡ്, പിലിഭിത്, ബൽറാംപൂർ, മുസാഫർനഗർ, ബഹ്റൈച്ച്, ഷാംലി, അംരോഹ എന്നിവിടങ്ങളിലും ചൂട് കൂടുതലാണ്. ഒരു സംസ്ഥാനത്തെ ഇത്രയധികം നഗരങ്ങൾ ഒരേസമയം ആഗോളതലത്തിൽ ഏറ്റവും ഉയർന്ന താപനിലയുള്ള സ്ഥലങ്ങളായി മാറുന്നത് ചരിത്രത്തിൽ തന്നെ അപൂർവമാണ്.∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് സ്ഥിതിഗതികൾ അതീവ ഗുരുതരമായ സാഹചര്യത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് കിഴക്കൻ-മധ്യ ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ‘അതീവ ഗുരുതരമായ ഉഷ്ണതരംഗം’ തുടരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പകൽ 11 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.


Source link

Back to top button