test del 5 copy of del 3

സതീശൻ സർക്കാരും കടമെടുപ്പിലേക്ക്; ആദ്യം മേയ് 26ന്, ഇക്കുറിയും കടുംവെട്ടുമായി കേന്ദ്രം, ഇനി ഏറ്റുമുട്ടൽ?


ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലുകൾക്ക് പണം ഉറപ്പാക്കാനായി വി.ഡി. സതീശൻ സർക്കാരും കടമെടുക്കൽ ആരംഭിക്കുന്നു. ആദ്യ കടമെടുപ്പ് മേയ് 26ന് നടക്കും. റിസർവ് ബാങ്കിന്റെ ഇ-കുബേര്‌ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. അതേസമയം, ഇത്തവണയും കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ കടുംവെട്ട് നടത്തിയിട്ടുണ്ട്. നേരത്തേ ഇതേ കാരണത്തിന് എൽഡിഎഫ് സർക്കാരും കേന്ദ്രവും നിയമപ്പോരിലേക്ക് ഉൾപ്പെടെ കടന്നിരുന്നു. വി.ഡി. സതീശൻ സർക്കാരും കേന്ദ്രവുമായി ഏറ്റമുട്ടലുണ്ടാകുമോ എന്നാണ് ഇപ്പോൾ കേരളത്തിന്റെ ഉറ്റുനോട്ടം.കടമെടുക്കാവുന്നത് 23,000 കോടിനടപ്പുസാമ്പത്തിക വർഷത്തെ ആദ്യ ഒമ്പത് മാസക്കാലത്ത് (ഏപ്രിൽ-ഡിസംബർ) 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ വരെ 29,529 കോടി രൂപ കടമെടുക്കാൻ അനുവദിച്ചിരുന്നു. ഇത്തവണ 6500 കോടി രൂപയോളം വെട്ടിക്കുറച്ചു. 


Source link

Back to top button