test del 5 copy of del 3

വിമാനം അസാധാരണമായ വിധത്തിൽ താഴ്ന്നു പറന്നു; വീടിന്റെ 120 ഓടുകള്‍ പറന്നുപോയി


പെരുമ്പാവൂർ ∙ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള വിമാനം താഴ്ന്നു പറന്നപ്പോൾ വീടിന്റെ മേച്ചിലോട് പറന്നു പോയതായി പരാതി. ഒക്കൽ നമ്പിളളി കവലയിൽ മാണിക്കത്താൻ എം.വി.ജോയിയുടെ വീടിന്റെ 120 ഓടുകളാണു നഷ്ടമായത്. 1000 രൂപയുടെ നഷ്ടമുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനുള്ള വിമാനമാണ് അസാധാരണമായ വിധത്തിൽ താഴ്ന്നു പറന്നത്. ഇതിനു മുൻപും ഈ പ്രദേശത്ത് ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. പണ്ടാല പ്രസാദിന്റെ വീടിന്റെ മേച്ചിലോട് 3 പ്രാവശ്യമാണ് വിമാനം താഴ്ന്നു പറന്നപ്പോൾ നഷ്ടമായത്. സിയാലിൽ പരാതി നൽകിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല.


Source link

Back to top button