test del 5 copy of del 3
ഇടി, തൊഴി, ചീത്തവിളി പറ്റില്ല; സമരക്കാരുടെ തല നോക്കി അടിക്കുന്ന പൊലീസിനെ അനുവദിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം ∙ എസ്ഐമാരെ മാറ്റിനിർത്തി സ്റ്റേഷൻ ചുമതല സിഐമാരെ ഏൽപിച്ച മുൻ സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വർഷത്തെ പൊലീസ് കസ്റ്റഡി മർദനങ്ങളിലും മരണങ്ങളിലും ഉൾപ്പെട്ടവർക്കെതിരെ എന്തു നടപടിയെടുത്തുവെന്നു പരിശോധിക്കും. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഈ സർക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മലയാള മനോരമ ഓഫിസിൽ നടന്ന ‘കാബിനറ്റ് കണക്ട്’ ഫോൺ ഇൻ പ്രോഗ്രാമിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു. 3 സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന സിഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കിയതും എസ്ഐമാരെ നിർവീര്യമാക്കിയതുമായ സംവിധാനം പൊലീസിനു ഗുണമല്ലെന്നാണ് അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ ഇടി, തൊഴി, ചീത്തവിളി എന്നിവ അവസാനിപ്പിക്കും. സമരം ചെയ്യുന്നവരുടെ തല നോക്കി അടിക്കുന്ന പൊലീസിനെ എന്റെ ഭരണകാലത്ത് അനുവദിക്കില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. ലോകായുക്തയ്ക്ക് വീണ്ടും ‘പല്ലും നഖവും’വരും മാറ്റങ്ങൾ
Source link

