test del 5 copy of del 3
സാർ, സൂക്ഷിക്കണം! സഭയിൽ സമാന പേരുകാർ 34, ഒരക്ഷരം മാറിയാൽ പ്രസംഗിക്കാൻ എഴുന്നേൽക്കുക മറ്റൊരാൾ

തിരുവനന്തപുരം ∙ 140 അംഗങ്ങളിൽ ഒരേ പേരുകാരോ സമാന പേരുകാരോ ആയ 34 പേരാണ് ഇക്കുറി നിയമസഭയിലുള്ളത്. സ്പീക്കറായി ഇന്നു തിരഞ്ഞെടുക്കപ്പെടുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭ നിയന്ത്രിക്കുമ്പോൾ വിളിക്കുന്ന പേരിലെ ഒരക്ഷരം മാറിപ്പോയാൽ പ്രസംഗിക്കാൻ എഴുന്നേൽക്കുക മറ്റൊരാളായിരിക്കും. മന്ത്രി കെ.മുരളീധരനെ വിളിക്കുമ്പോൾ ഇനിഷ്യൽ ചേർത്തു വിളിച്ചില്ലെങ്കിൽ ബിജെപിയിലെ വി.മുരളീധരൻ എഴുന്നേൽക്കാം. അതുപോലെ തിരിച്ചുമാകാം. മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിർദേശിക്കുമ്പോൾ ചെന്നിത്തല എന്നു കൂടി ചേർക്കണം. അല്ലെങ്കിൽ നിർദേശം അനുസരിക്കുക രമേഷ് പിഷാരടി ആണെങ്കിലോ! ഇവർക്കു പുറമേ സഭയിൽ ഏറ്റവും സമാന പേരുകാർ ഇൗ 2 പേരാണ്: വി.ജോയിയും വി.എസ്.ജോയിയും. ഒരാൾ സിപിഎമ്മും മറ്റേയാൾ കോൺഗ്രസും.എ.പി.അനിൽകുമാർ– ജി.ആർ.അനിൽ, എ.കെ.എം.അഷ്റഫ്– ടി.പി.അഷ്റഫ് അലി, ഒ.ജെ.ജനീഷ്– കെ.യു.ജനീഷ്കുമാർ, എ.സി.മൊയ്തീൻ– കുറുക്കോളി മൊയ്തീൻ, പി.കെ.പ്രവീൺ– കെ.പ്രവീൺകുമാർ, ഷിബു ബേബി ജോൺ– ഷിബു തെക്കുംപുറം, സുമേഷ് അച്യുതൻ– കെ.വി.സുമേഷ്, എ.ഡി.തോമസ്– തോമസ് ഉണ്ണിയാടൻ, പി.സി.വിഷ്ണുനാഥ്– വിഷ്ണുമോഹൻ എന്നിവരാണു സാമ്യമുള്ള മറ്റു പേരുകൾ. അപു ജോൺ ജോസഫിനെയും സി.പി.ജോണിനെയും ഷിബു ബേബി ജോണിനെയും സമാനരാക്കി പേരുകളിൽ ജോണുണ്ട്.
Source link

