test del 4 copy of del 3

‘സേതുരാമയ്യർ സ്റ്റൈൽ’ നിയമവിരുദ്ധമല്ല; പുനരാവിഷ്കരണമോ പ്രകടനമോ പ്രതിയുടെ മൊഴിയായി മാറുന്നില്ലെന്ന് കോടതി


ന്യൂഡൽഹി ∙ കുറ്റകൃത്യം പുനരാവിഷ്കരിക്കാൻ പ്രതിയോട് ആവശ്യപ്പെടുന്നത് എല്ലായ്പ്പോഴും നിയമവിരുദ്ധമാകില്ലെന്നു സുപ്രീം കോടതി. കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതു തനിക്കെതിരെ മൊഴി നൽകേണ്ടതിൽ നിന്നു പ്രതികൾക്കുള്ള സംരക്ഷണാവകാശത്തിന് എതിരായി മാറില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിൽ ജലാശയത്തിനുസമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലാണു കോടതിയുടെ ഉത്തരവ്. പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സംഭവ സ്ഥലത്തിനടുത്തെ സിസിടിവി ക്യാമറയിൽ ഒരാൾ നടന്നുപോകുന്നതു പതിഞ്ഞിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ചു നടത്തിയ ശേഷം സിസിടിവി ദൃശ്യവുമായി ഫൊറൻസിക്, താരതമ്യ പരിശോധന നടത്തിയാണു പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്.


Source link

Back to top button