test del 3
ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, മണിക്കൂറുകൾക്കകം എക്സിൽ വിലക്ക്: ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് പണി കിട്ടി

ന്യൂഡൽഹി∙ ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് ദിവസങ്ങൾക്കുള്ളിൽ വൻ ജനപ്രീതി നേടിയ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. @CJP_2029 എന്ന യൂസർനെയിമിലുള്ള അക്കൗണ്ട് തുറക്കുമ്പോൾ ‘Account Withheld’ എന്ന് കാണിക്കുന്നുണ്ട്. ഒപ്പം “@CJP_2029 has been withheld in IN in response to a legal demand” എന്ന സന്ദേശവും കാണിക്കുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റുന്നില്ലെന്ന് അഭിജിത് സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം, കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയിട്ടുണ്ട്. ‘ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് നിങ്ങൾ കരുതിയോ?’ എന്നാണ് പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം അറിയിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടിന്റെ ബയോയിൽ നൽകിയിരിക്കുന്നത് പാറ്റകൾ മരിക്കില്ല എന്നാണ് (കോക്ക്രോച്ചസ് ഡോണ്ട് ഡൈ). ഈ അക്കൗണ്ട് തുടങ്ങി 20 മിനിറ്റിനുള്ളിൽത്തന്നെ 2700ൽ അധികം ഫോളോവർമാരെ കിട്ടിയിട്ടുണ്ട്. രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ കോക്രോച്ച് ജനതാ പാർട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ 1.35 കോടി ഫോളോവേഴ്സ് ഉണ്ട്. ബിജെപിക്ക് 88 ലക്ഷം ഫോളോവേഴ്സ് മാത്രമാണുള്ളത്. വ്യാഴാഴ്ച രാവിലെ ബിജെപിയെ പരിഹസിച്ച് സിജെപി ഇട്ട പോസ്റ്റിൽ, ഫോളോവർമാരുടെ എണ്ണത്തിൽ ബിജെപിയെ മറികടക്കാൻ തങ്ങൾക്ക് നാല് ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ എന്ന് കുറിച്ചിരുന്നു. ‘‘ലോകത്തിലെ ഏറ്റവും വലിയ പാർട്ടി എന്നവർ പറഞ്ഞു’’ എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.
Source link


