test del 5 copy of del 3
‘സർക്കാർ മാറിയതുകൊണ്ട് കുടിയിറക്കാമെന്ന് കരുതേണ്ട’: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ സിപിഎം

കൊച്ചി∙ കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷം രാഷ്ട്രീയവിഷയമാക്കാൻ സിപിഎം. അധികാരമേറ്റ് 3 ദിവസം പോലും തികയുന്നതിനു മുമ്പാണ് യുഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതെന്നാണ് സിപിഎം ഉയർത്തുന്ന ആരോപണം. പൊലീസ് നടപടിക്കെതിരെ ഇന്ന് പാര്യത്തുകാവ് നഗറിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി പി.രാജീവാണ്. വിഷയം സംസ്ഥാനതലത്തിൽ തന്നെ ഉയർത്തി സർക്കാരിനെതിരെ തുടക്കത്തിലേ രംഗത്തുവരാനാണ് സിപിഎം ആലോചന. 2023 മുതൽ 15ാം തവണയാണ് അഡ്വക്കറ്റ് കമ്മീഷൻ ജയപാലന്റെ നേതൃത്വത്തിൽ റവന്യൂ, പൊലീസ് അടക്കമുള്ളവർ ഇന്നലെ മലയിടംതുരുത്തിലെത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പൻ തന്റെ 2.65 ഏക്കർ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ 58 വർഷം മുമ്പ് നൽകിയ കേസാണ് സുപ്രീം കോടതി വരെയെത്തി മലയിടംതുരുത്ത് ഉന്നതിയിലെ ഏഴു കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഉത്തരവായി മാറിയത്. എന്നാൽ 100 വർഷത്തിലേറെയായി തങ്ങൾ താമസിക്കുന്ന ഭൂമിയിൽ നിന്ന് ഒഴിയില്ലെന്നാണ് ഉന്നതിയിലുള്ളവർ പറയുന്നത്. ഇന്നലെ സമരക്കാരെ ബലം പ്രയോഗിച്ചു നീക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. സിപിഎം ഏരിയാ നേതാക്കളടക്കം 50 ഓളം പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
Source link


