test del 5 copy of del 3

40 ജവാന്മാരുടെ ചോരയ്ക്ക് മറുപടി?: ‘ഡോക്ടർ’ ഹംസ ബുർഹാൻ പാക്ക് അധീന കശ്മീരിൽ കൊല്ലപ്പെട്ടു


ന്യൂഡൽഹി∙ 2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാന് മുസഫറാബാദിൽ വച്ചുണ്ടായ ആക്രമണത്തിൽ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റുവെന്നാണ് റിപ്പോർട്ട്.പാക്കിസ്ഥാനിൽ വീണ്ടും ‘അജ്ഞാതർ’ പണി തുടങ്ങിയോ എന്ന സംശയവും ഉയരുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വാണ്ടഡ് ആയ നിരവധി ഭീകരർ പാകിസ്ഥാനിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.


Source link

Back to top button