test del 4 copy of del 3
‘എന്നത്തെയും പോലെ ഇന്നലെയും ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു; അതിനിടയിലാണ്…’

കൂത്തുപറമ്പ് ∙ എല്ലാ ദിവസത്തെയും പോലെ വളരെ ശാന്തമായിരുന്നു കണ്ണവം ടൗൺ. വൈകുന്നേരം 4 മണിയോടെ ആണ് കണ്ണവം ടൗണിൽ നിയന്ത്രണംവിട്ട കാർ പൊലീസ് സ്റ്റേഷന് സമീപം വച്ച് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. കണ്ണവത്ത് ടയർക്കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബുവിനും നടനായ ഇസ്മായിലിനും ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പകച്ചുപോയ ജനങ്ങൾ പെട്ടെന്നുതന്നെ പൊലീസ് വാഹനത്തിൽ ഉൾപ്പെടെ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബാബുവിന്റെയും ഇസ്മായിലിന്റെയും ചെരുപ്പും റോഡരികിൽ കിടന്നിരുന്നു.പൊതുദർശനം ഇസ്മായിലിന്റെയും ബാബുവിന്റെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് കണ്ണവത്ത് പൊതുദർശത്തിനു വച്ച ശേഷം ഇസ്മയിലിന്റെ മൃതദേഹം വെളുമ്പത്ത് മഖാമിൽ 1 മണിക്ക് കബറടക്കും. ബാബുവിന്റെ മൃതദേഹം വലിയവെളിച്ചം ശാന്തിവനത്തിൽ 1 മണിക്ക് സംസ്കരിക്കും.ഇസ്മായിൽ അത്ഭുതദ്വീപ് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്തെ പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്. സഹോദരൻ: പരേതനായ അബ്ബാസ്. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് റസൽ, റാഷിദ്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് മരിച്ച സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ്, ആരോമൽ. സഹോദരങ്ങൾ: ലിനീഷ് കുമാർ, ലെനിത. സജീഷിന്റെ സംസ്കാരം വലിയവെളിച്ചം ശാന്തിവനത്തിൽ ഇന്ന് 1 മണിക്ക്. ഇസ്മയിലിന്റെ കബറടക്കം കണ്ണവം വെളുമ്പത്ത് മഖാമിൽ ഇന്ന് 1 മണിക്ക്.
Source link


