test del 5 copy of del 3
വേലുപ്പിള്ള പ്രഭാകരന് ആദരമർപ്പിച്ച് വിജയ്, തമിഴ്നാട്ടിൽ വിവാദം; കോൺഗ്രസിനെതിരെ ബിജെപി

ചെന്നൈ∙ നിരോധിത സംഘടനയായ എൽടിടിഇ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരന് ആദരാഞ്ജലി അർപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്തെത്തിയത് വിവാദമാകുന്നു. പ്രഭാകരന്റെ ചരമദിനമായ മേയ് 18ന് വിജയ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് രാഷ്ട്രീയ വിവാദത്തിന് കാരണമായത്. സംഭവത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. തമിഴ്നാട്ടിൽ വിജയിന്റെ സർക്കാരിനെയാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നത്. ‘‘മുല്ലിവായ്ക്കലിന്റെ ഓർമകൾ ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കും. കടലിനപ്പുറത്ത് ജീവിക്കുന്ന ഞങ്ങളുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ എന്നും നിലകൊള്ളും’’– എന്നാണ് വേലുപ്പിള്ള പ്രഭാകറിന്റെ ചരമവാർഷിക ദിനത്തിൽ വിജയ് എക്സിൽ കുറിച്ചത്. 2009 മേയ് 18-ന് ശ്രീലങ്കയിലെ മുല്ലിവായ്ക്കലിൽ വച്ചാണ് ശ്രീലങ്കൻ സൈന്യം പ്രഭാകറിനെ വെടിവച്ച് കൊന്നത്.
Source link


