LATEST NEWS
‘രണ്ടര ലക്ഷത്തിന് ജാമ്യം നിൽക്കാൻ ആവശ്യപ്പെട്ടു, പിന്നീട് 25 ലക്ഷമാക്കി’: പൊലീസ് എംപ്ലോയീസ് സംഘം അംഗങ്ങൾക്കെതിരെ കേസ്

കോഴിക്കോട് ∙ സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കെതിരെ കേസ് എടുത്തു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പൊലീസ് സൊസൈറ്റി ഭരണസമിതിക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നത്. കസബ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. കമ്മിഷണർ ഓഫിസിലെ ഒരു ജീവനക്കാരൻ, സംഘം ഭരണസമിതി അംഗങ്ങൾ, കോഓപ്പറേറ്റീവ് ഡിപ്പാർട്മെന്റ് ഇൻസ്പെക്ടർ എന്നിവരാണ് കേസിലെ പ്രതികൾ.സംഘം സെക്രട്ടറി ശമ്പള സർട്ടിഫിക്കറ്റ് പരിശോധിക്കാൻ നടപടി സ്വീകരിക്കാതെ വായ്പയ്ക്ക് അപേക്ഷിച്ച ആളെ സഹായിച്ചതായും വായ്പ തിരിച്ചടവിനു മതിയായ വരുമാനം ഇല്ല എന്നറിഞ്ഞിട്ടും ഭരണ സമിതി അപേക്ഷകനെ സഹായിച്ചതായും പരാതിയിൽ സൂചിപ്പിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 1860 വകുപ്പിൽ സാമ്പത്തിക തിരിമറി, വഞ്ചന, കൂട്ടായ കുറ്റകൃത്യം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന എന്നിവയുമായി ബന്ധപ്പെട്ട 403, 409, 420, 465, 468, 471, 34 ഉപ വകുപ്പുകൾ പ്രകാരമാണ് കേസ്.
Source link


