test del 5 copy of del 3
‘പ്രതിയുടെ മാനസിക നില തെറ്റായി പരിഗണിച്ചു’: വന്ദനദാസ് കൊലക്കേസില്‍ ശിക്ഷ റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീൽ

കൊച്ചി ∙ ഡോ. വന്ദനദാസ് കൊലക്കേസിൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ പ്രതി ജി. സന്ദീപ് അപ്പീലുമായി ഹൈക്കോടതിയിൽ. ഒരുവിഭാഗം സാക്ഷികളെ മാത്രം വിശ്വാസത്തിലെടുത്തുകൊണ്ടും പ്രതിയുടെ മാനസികനില തെറ്റായി പരിഗണിച്ചുകൊണ്ടുമാണ് വിചാരണ കോടതി ശിക്ഷിച്ചതെന്നും അതിനാൽ ഈ ഉത്തരവ് റദ്ദാക്കണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ച പ്രതി സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്നു വർഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് സന്ദീപിന്റെ അപ്പീൽ.
Source link


