അഞ്ച് മിനിട്ടിൽ ടാൻ മാറി മുഖം വെട്ടിത്തിളങ്ങും; അൽപ്പം തൈരുണ്ടെങ്കിൽ പരീക്ഷിച്ച് നോക്കൂ

പുറത്തിറങ്ങുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് ചർമത്തിലെ കരിവാളിപ്പ്. സൺസ്‌ക്രീൻ ശരിയായി ഉപയോഗിച്ചില്ലെങ്കിലും ഈ പ്രശ്‌നം ഉണ്ടായേക്കാം. ഒരിക്കൽ കരിവാളിപ്പ് വന്നുകഴിഞ്ഞാൽ അത് മാറ്റുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പലരും ഇതിനായി ആയിരങ്ങൾ ചെലവഴിച്ച് ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നു. എന്നിരുന്നാൽ പോലും വീണ്ടും കരിവാളിപ്പ് വരാൻ സാദ്ധ്യത കൂടുതലാണ്. മുഖത്തെയും ശരീരത്തിലെയും കരിവാളിപ്പ് എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്ന ഒരു പാക്ക് പരിചയപ്പെടാം. അധികം ചെലവില്ലാതെ തന്നെ മുഖം തിളങ്ങാൻ സഹായിക്കുന്ന പാക്ക് കൂടിയാണിത്.
ആവശ്യമായ സാധനങ്ങൾ
കടലമാവ് – 2 ടേബിൾസ്‌പൂൺ
തൈര് – 1 ടേബിൾസ്‌പൂൺ
നാരങ്ങാനീര് – അര ടേബിൾസ്‌പൂൺ
ബീറ്റ്‌റൂട്ട് പൊടി – അര ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
വൃത്തിയുള്ള പാത്രത്തിൽ കടലമാവും ബീറ്റ്‌റൂട്ട് പൊടിയുമെടുത്ത് യോജിപ്പിച്ച് അതിലേക്ക് തൈരും നാരങ്ങാനീരും ചേർത്ത് ഫേസ്‌പാക്ക് രൂപത്തിലാക്കുക. ഇത് അഞ്ച് മിനിട്ട് അടച്ചുവയ്‌ക്കണം.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുഖത്തും കഴുത്തിലും ശരീരത്തിൽ കരിവാളിപ്പുള്ള ഭാഗത്തും ഈ പാക്ക് പുരട്ടിക്കൊടുക്കുക. 15 – 20 മിനിട്ട് വച്ചശേഷം വെള്ളം നനച്ച് സ്‌ക്രബ് ചെയ്‌ത ശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ചർമത്തിൽ നല്ലൊരു മാറ്റം നിങ്ങൾക്ക് കാണാനാകും.
Source link


