NEWS

ആദ്യവട്ടം മന്ത്രി പദവിയിൽ


ടി. സിദ്ദിഖ് രണ്ടാംതവണയാണ് കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് എം.എൽ.എയാകുന്നത്. മന്ത്രിസ്ഥാനത്ത് ആദ്യം. വയസ് 52. കോഴിക്കോട് പെരുമണ്ണ പന്നീർക്കുളം തുവക്കോട് വീട്ടിൽ പരേതനായ കാസിം-നബീസ ദമ്പതികളുടെ മകൻ. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം,​ സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ,​ സംസ്ഥാന പ്രസിഡന്റ്,​ കെ.പി.സി.സി ജനറൽ സെക്രട്ടറി,​ എ.ഐ.സി.സി അംഗം, കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്,​ കെ.പി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ്,​ എം.വി.ആർ ക്യാൻസർ സെന്റർ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബികോം, എൽ.എൽ.ബി ബിരുദധാരി. അഞ്ചുവർഷം നിയമസഭ ജലവിഭവ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഷറഫുന്നീസ, മക്കൾ: ആദിൽ, ആഷിഖ്, സിൽ യെസ്ദാൻ.


Source link
NEWS

Back to top button