test del 4 copy of del 3
ബിഹാറിൽ നിന്നു ഡൽഹി കാണാനിറങ്ങി; പതിനേഴും പതിനെട്ടും വയസ്സുള്ള സഹോദരിമാർ ട്രെയിൻ മാറി എത്തിയതു പാലക്കാട്ട്

പാലക്കാട് ∙ ട്രെയിൻ മാറിക്കയറി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ബിഹാർ സ്വദേശികളായ സഹോദരിമാരെ റെയിൽവേ സംരക്ഷണസേനയുടെ ഇടപെടലിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാക്കി. പതിനേഴും പതിനെട്ടും വയസ്സുള്ള കുട്ടികളാണു ഡൽഹിക്കു പോകാനിറങ്ങി, ഒടുവിൽ പാലക്കാട്ടെത്തിയത്.അതിനുശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കുകയായിരുന്നു. വിവരമറിഞ്ഞ കുട്ടികളുടെ അമ്മ പാലക്കാട്ടേക്കു തിരിച്ചിട്ടുണ്ട്. ഇവർ എത്തിയ ശേഷം കൃത്യമായ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാകും ഒപ്പം വിടുക. നിലവിൽ കൗൺസലിങ് നൽകി ‘സ്‌നേഹിത’ കേന്ദ്രത്തിലാണു താമസിപ്പിച്ചിരിക്കുന്നത്.
Source link


