test del 5 copy of del 3
ജെൻസി ഭാഷയിലെ ‘സ്ലേ’യും ലഹരികടത്തും തമ്മിൽ എന്തുബന്ധം? ലോ കീ, സേവേജ്, ചിൽ പിൽ കോഡുകളുടെ അർഥം ഇങ്ങനെ..

കോഴിക്കോട്∙ സ്ലേ, ലോ കീ, സേവേജ്, ചിൽപിൽ… ലഹരി മാഫിയ സംഘം ഉപയോഗിക്കുന്ന ന്യൂ ജെൻ കോഡ് വാക്കുകളാണിവ. ബെംഗളൂരുവിൽനിന്നു കാരിയർമാർ വശം അയയ്ക്കുന്ന ലഹരിമരുന്ന് സുരക്ഷിതമായി ഏറ്റുവാങ്ങാൻ സംഘം ബെംഗളൂരു മുതൽ കാറിൽ ബസിനെ പിന്തുടരും. വാട്സാപ് കോളിലാണു പരസ്പരം ബന്ധപ്പെടുന്നത്. ഇതിനിടെ, ലഹരി സംഘത്തിന്റെ യാത്രയെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ച് അവർ പരിശോധന നടത്തിയാൽ കാറിൽനിന്നു ലഹരി മരുന്നു കണ്ടെത്താൻ കഴിയില്ല. ഇത്തരത്തിൽ കാർ തടഞ്ഞു പൊലീസ് പിടികൂടിയ സംഘത്തിനെതിരെ നടപടിയെടുക്കാൻ കഴിയാത്ത അവസരം ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.പൊലീസിനും എക്സൈസിനും പിടികൊടുക്കാതെ കാരിയർമാരുടെ ദൗത്യം വിജയിച്ചാൽ മാഫിയ സംഘം ‘സ്ലേ’ എന്ന് ഇംഗ്ലിഷിൽ സന്ദേശം അയക്കും. ജെൻസി ഭാഷയിൽ ഇതിനു ‘പൊളിച്ചു’ എന്ന് അർഥം. പിന്നെ ‘ലോ കീ’ (കുറേശ്ശേ), ‘സേവേജ്’ (കിടിലം), ‘ചിൽ പിൽ’ (ധൃതിപ്പെടാതെ) തുടങ്ങിയ കോഡുകൾ ഉപയോഗിച്ച് സന്ദേശം നൽകും. കാരിയർമാരും ലഹരി മാഫിയ സംഘവും വാട്സാപ് കോളുകളും മെസഞ്ചറും മാത്രം ഉപയോഗിക്കുന്നതിനാൽ ഇവരിൽനിന്ന് അടുത്ത ഘട്ടത്തിലേക്ക് അന്വേഷണം എത്തിക്കുന്നതിനു സമയവും അത്യാധുനിക ഡിജിറ്റൽ സൗകര്യവും വേണമെന്നാണു പൊലീസ് പറയുന്നത്. കാരിയർമാർക്ക് ഉപയോഗിക്കാനുള്ള രാസലഹരിയും കമ്മിഷനുമാണു നൽകുക. കോർപറേഷൻ പരിധിയിൽ എടക്കാട്, കണ്ണാടിക്കൽ, പന്തീരാങ്കാവ് എന്നിവിടങ്ങളിൽ ലഹരിസംഘത്തിനു കാരിയർമാരായി യുവതീയുവാക്കൾ ഉള്ളതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
Source link


