test del 4 copy of del 3
ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 3 വർഷം മുൻപ് വിവാഹം; ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെ അവസാനയാത്ര..

പേരാമ്പ്ര ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഉണ്ടായ അപകടത്തിൽ മരിച്ച പാലേരി കല്ലിക്കണ്ടി സോനയ്ക്കു നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. സോനയെ അവസാനമായി ഒരുനോക്കു കാണാൻ ചെറുവണ്ണൂരിലെ വീട്ടിലും പാലേരിയിലെ വീട്ടിലും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെപ്പേർ എത്തി. വൈകിട്ട് ചെറുവണ്ണൂരിലെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ നിറകണ്ണുകളോടെ ബന്ധുക്കളും നാട്ടുകാരും അന്ത്യാജ്ഞലി അർപ്പിച്ചു. 3 വർഷം മുൻപ് വിവാഹം കഴിഞ്ഞു ചെറുവണ്ണൂരിൽ എത്തിയ സോന നാട്ടുകാർക്കു പ്രിയങ്കരിയായിരുന്നു. അര മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം പാലേരിയിലെ വീട്ടിലേക്കു കൊണ്ടുപോയ മൃതദേഹം രാത്രി ഏഴോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഈ സമയം കാർ ഓടിച്ച രജിൻ ലാൽ ദേഹമാസകലം തീയുമായി കാറിൽ നിന്ന് ഇറങ്ങി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയാതിരുന്നതോടെ ഓടി അടുത്തുള്ള തോട്ടിലെ വെള്ളത്തിൽ ചാടി. തോട്ടിൽ ചാടിയ രജിൻ ലാൽ ഭാര്യ വണ്ടിയിൽ ഉണ്ടെന്നു വിളിച്ചു പറഞ്ഞെങ്കിലും നാട്ടുകാർക്ക് ആദ്യം മനസ്സിലായിരുന്നില്ല. കാർ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും കാറിൽ ആളുണ്ടെന്നു മനസ്സിലാക്കി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും കാറിന്റെ ഉൾഭാഗം പൂർണമായി കത്തിനശിച്ചു. വയലിൽ നിന്നു വെള്ളം കോരി ഒഴിച്ച ശേഷം കാറിന്റെ ചില്ലു പൊട്ടിച്ചാണു നാട്ടുകാർ സോനയെ പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Source link


