test del 3

കുറിയർ പാക്കറ്റിൽ കളിപ്പാട്ടങ്ങൾക്കൊപ്പം ഒളിപ്പിച്ച് ലഹരി ഗുളികകൾ; കൊല്ലത്ത് പിടികൂടിയത് വൻ ശേഖരം


കൊല്ലം ∙ കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കുറിയർ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാലിനെ (32) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം പിടികൂടി. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടിൽ‌ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം തൂക്കം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു.എൻജിനീയറിങ് വിദ്യാർഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്‌റൈനിലേക്കു പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്റെ വീട്ടിലേക്കു കുറിയർ ചെയ്തത്. പ്രണവിന്റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പ്രണവിന്റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്നു വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു.


Source link

Back to top button