test del 4 copy of del 3

പശ്ചിമാഫ്രിക്കയിലെ ‘ഭീകരതയുടെ തലച്ചോറ്’; ഐഎസിന് കനത്ത തിരിച്ചടിയായി അൽ മിനൂക്കി വധം


ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തന രീതികളെയും തന്ത്രങ്ങളെയും ആധുനികവൽക്കരിച്ചതിനു പിന്നിലെ പ്രധാന തലച്ചോറുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നൈജീരിയൻ ഭീകരനായ അബു-ബിലാൽ അൽ-മിനുക്കി. അമേരിക്ക ആഗോള ഭീകരനായി 2023 ൽ പ്രഖ്യാപിച്ച അൽ മിനൂക്കി നൈജീരിയയിൽ യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്ത ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്.സൈനിക നടപടിയ്ക്കിടെ മിനൂക്കി കൊല്ലപ്പെട്ടതായി 2024 ൽ നൈജീരിയൻ സൈന്യം റിപ്പോർട്ട് ചെയ്തിരുന്നു. മിനൂക്കിയെ ഇല്ലാതാക്കിയതിലൂടെ ഐസിസിന്റെ ആഗോളതലത്തിലെ പ്രവർത്തനത്തിൽ വലിയ ആഘാതമുണ്ടാക്കാനായെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കിയത്.


Source link

Back to top button