test del 4 copy of del 3

‘അമ്മ’യിലെ താരങ്ങളെ വച്ച് അശ്ലീലം പറയുന്നവർ, സരയു എവിടെ ഇരുന്നുവെന്ന് പോലും ഇവർക്ക് അറിയണം: ഞെട്ടിക്കുന്ന ആരോപണങ്ങളുമായി അതുല്യയുടെ കത്ത് പുറത്ത്


താരസംഘടനയായ ‘അമ്മ’യിൽ ഭാരവാഹികൾക്കിടയിലെ ഭിന്നതയും ചേരിതിരിവും രൂക്ഷമാകുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അൻസിബ ഹസന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ സംഘടനയ്ക്കുള്ളിലെ ഭരണപരമായ സ്വേച്ഛാധിപത്യവും മാനസിക പീഡനവുമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനിടയിൽ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഓഫിസ് മാനേജറായിരുന്ന അതുല്യ, എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നൽകിയ പരാതിയുടെ പകർപ്പ് മനോരമ ഓൺലൈനിന് ലഭിച്ചു. ജനറൽ സെക്രട്ടറിയുടെയും ട്രഷററുടെയും സങ്കുചിതമായ ചിന്താഗതിയും സ്ത്രീവിരുദ്ധ നിലപാടുകളുമാണ് സംഘടനയെ തകർക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. തന്നെ അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെയും ഓഫിസിനുള്ളിൽ നടക്കുന്ന അഴിമതികൾക്കും എതിരെയുമാണ് അതുല്യ രംഗത്തെത്തിയിരിക്കുന്നത്.‌അതുല്യ സമർപ്പിച്ച കത്തിന്റെ പൂർണരൂപം:‘അമ്മ’യുടെ ഓഫിസിൽ ട്രഷററിൽ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങളും മാനസിക പീഡനവും ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഓഫിസ് മാനേജർ ആയിരുന്ന എന്നെ ടെർമിനേറ്റ് ചെയ്യുന്ന നടപടി ആണ് ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഈ ഒരു ടെർമിനേഷൻ തന്നതിന്റെ കാരണം അറിയാൻ ഞാൻ താൽപര്യപ്പെടുന്നു. എന്റെ ജോലികൾ തൃപ്തികരമല്ല എന്ന് എനിക്ക് ലഭിച്ച കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രൊബേഷൻ പീരീഡ്‌ മാർച്ചിൽ കഴിഞ്ഞതാണ്. തൃപ്തികരമല്ലെങ്കിൽ മാർച്ചിൽ ലെറ്റർ തരേണ്ടതാണ്. ഏപ്രിൽ 30 ആയപ്പോൾ മാത്രം തൃപ്തികരമല്ല എന്ന് പറഞ്ഞത് ഞാൻ ട്രഷറര്‍ക്ക് എതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണെന്നുള്ളത് എനിക്കറിയാം.


Source link

Back to top button