test del 4 copy of del 3

എരമല്ലൂരിൽ കെഎസ്എഫ്ഇ ശാഖയിൽ നടന്നത് ഹൈടെക് മോഷണ ശ്രമം; പഴുതടച്ചുള്ള നീക്കം


തുറവൂർ∙ എരമല്ലൂരിൽ കെഎസ്എഫ്ഇ ശാഖയിൽ മോഷണം നടത്താനുള്ള മോഷ്ടാക്കളുടെ ശ്രമം പഴുതുകളടച്ച്. ഹൈടെക് രീതിയിലുള്ള മോഷ്ടാക്കളുടെ ശ്രമം പൊലീസിയും അമ്പരിപ്പിച്ചു. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാകണം മോഷ്ടാക്കൾ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി 12ന് സംഘം കെഎസ്എഫ്ഇ കെട്ടിട ഉടമ വി.ഉത്തമന്റെ സമീപത്തെ താമസമില്ലാത്ത വീട്ടിലെത്തി. ഇവിടെ ഉണ്ടായിരുന്ന സിസിടിവി ക്യാമറ തുണി കൊണ്ട് മറച്ചു. തുടർന്നാണ് വീട്ടിലെ മീറ്ററിൽ നിന്നു വയർ വലിച്ച് സമീപ കെട്ടിടത്തിലേക്ക് സ്ഥാപിച്ചത്. മോഷ്ടാക്കൾ കെഎസ്എഫ്ഇ ശാഖയിലേക്കുള്ള ഇന്റർനെറ്റ് കേബിൾ മുറിച്ചതോടെ സുരക്ഷാ സംവിധാനം പ്രവർത്തനരഹിതമായി.കെഎസ്എഫ്ഇ ശാഖയുടെ പിന്നിൽ നിന്നാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് നിഗമനം, ഇവിടെ കുറ്റിക്കാടുകൾ നിറഞ്ഞ പുരയിടമാണ്. പിന്നിലൂടെ എത്തുന്ന മോഷ്ടാക്കളെ തിരിച്ചറിയാതിരിക്കാൻ സ്ഥലം ഉടമയുടെ വീട്ടിലെ സിസിടിവി ക്യാമറയാണ് തുണി കൊണ്ട് മറച്ചത്. സാങ്കേതിക പരിജ്ഞാനമുള്ള ഇതര സംസ്ഥാനത്തുള്ള പ്രഫഷനൽ മോഷ്ടാക്കളാകാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്.


Source link

Back to top button