test del 5 copy of del 3

ഹിമന്തയുടെ സത്യപ്രതിജ്ഞയ്ക്ക് യുഎസ് അംബാസഡർ; അസമിലേക്ക് യുഎസ് നോട്ടമി‌‌ടുന്നത് എന്തിന്?


അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പങ്കെടുത്ത‌ത് വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്. ഇതൊരു സൗഹൃദ സന്ദർശനമല്ലെന്നും പിന്നിൽ വ്യക്തമായ സാമ്പത്തിക, നയതന്ത്ര, ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് വിലയിരുത്തൽ. വിദേശ രാജ്യങ്ങളുടെ അംബാസഡർമാർ സാധാരണയായി പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞച്ചടങ്ങുകളിലോ കേന്ദ്ര സർക്കാരിന്റെ പരിപാടികളിലോ മാത്രമാണ് പങ്കെടുക്കാറുള്ളത്. ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കെത്തുന്നത് അപൂർവമാണ്. ഗുവാഹത്തിയിൽ എത്തിയശേഷം ഗോർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിലും, ഈ ചടങ്ങിൽ പങ്കെടുക്കുന്നത് ബഹുമതിയായി കാണുന്നുവെന്നു വ്യക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തോട് അടുത്ത ബന്ധമുള്ള വ്യക്തിയായാണ് സെർജിയോ ഗോറിനെ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ അംബാസഡർ എന്നതിനൊപ്പം, ദക്ഷിണ – മധ്യ ഏഷ്യാ മേഖലയിലെ ട്രംപ് ഭരണകൂടത്തിന്റെ തന്ത്രപരമായ ഇടപെടലുകളിൽ ഗോറിനു പ്രധാന പങ്കുണ്ടെന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. സെമികണ്ടക്ടർ വിപ്ലവംപ്രതിരോധ മേഖലയിലെ സഹകരണം


Source link

Back to top button