test del 5 copy of del 3

മുഖ്യമന്ത്രിയെ പോലും നിശ്ചയിച്ചിട്ടില്ല; ഗൺമാൻമാരായി പൊലീസിലെ അടുപ്പക്കാർക്കു നിയമനം തേടി കോൺഗ്രസ് നേതാക്കളുടെ സമ്മർദം


തിരുവനന്തപുരം ∙ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, സുരക്ഷാ ഭീഷണിയുടെ പേരിൽ സിപിഎം നേതാക്കൾക്കു വാരിക്കോരി അനുവദിച്ച ഗൺമാൻമാരെ വൈകാതെ സർക്കാർ തിരിച്ചുവിളിക്കും. ഇതിനായി ഗൺമാൻമാരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പൊലീസ് ആസ്ഥാനത്തു ശേഖരിച്ചു. സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.ജയരാജനും കടകംപള്ളി സുരേന്ദ്രനും നിലവിൽ 2 ഗൺമാൻമാർ വീതമുണ്ട്. ഇതിൽ പി.ജയരാജനു മാത്രമാണു സുരക്ഷാ ഭീഷണിയുള്ളത്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സിപിഎം കൗൺസിലർക്കു പോലും വ്യക്തമായ കാരണങ്ങളില്ലാതെ ഗൺമാനെ അനുവദിച്ചിരുന്നു. പലർക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടന്നാണു പ്രാഥമിക കണക്ക്.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിനു മുൻപു തന്നെ അവരുടെ ഗൺമാൻമാരായി പൊലീസിലെ അടുപ്പക്കാർക്കു നിയമനം തേടി വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം തുടങ്ങി.


Source link

Back to top button